2022 MG ZS EV Launched | Price, Features, Range, Charging Time | Details In Malayalam

2022-03-07 12,166

ZS ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ച് നിർമാതാക്കളായ എം‌ജി മോട്ടോർ ഇന്ത്യ. സിംഗിൾ ട്രിമ്മിൽ ഓഫർ ചെയ്യുന്ന വാഹനത്തിന് 21.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ZS ഇവി 2020-ന്റെ തുടക്കത്തിൽ MG ഇന്ത്യയിൽ കൊണ്ടുവന്ന രണ്ടാമത്തെ ഉൽപ്പന്നമായിരുന്നു, പ്രീമിയം വില ഉണ്ടായിരുന്നിട്ടും നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാണിത്.

2022 എംജി ZS ഇവി അകത്തും പുറത്തും നിരവധി മാറ്റങ്ങൾ അവതരിപ്പിക്കുന്നു, അതേസമയം പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ആകർഷണം വർധിപ്പിക്കുന്നതിന് ചേർത്തിട്ടുണ്ട്. പുതുക്കിയ ഇലക്ട്രിക് എസ്‌യുവിയുടെ ഡെലിവറി ഈ മാസം അവസാനം അംഗീകൃത എംജി ഔട്ട്‌ലെറ്റുകളിൽ ആരംഭിക്കുകയും ചെയ്യും.